3500 Kerala PSC General Knowledge Malayalam Questions and Answers

0

Malayalam General knowledge PSC Questions and Answers Part 19

 

 1. കണ്വവംശം സ്ഥാപിച്ചത് ആരായിരുന്നു

വസുദേവ കണ്വൻ

 

 1. വുഡ് ആൽക്കഹോൾ എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്

മെഥനോൾ

 

 1. പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത് ആരായിരുന്നു

റോബർട്ട് ക്ളൈവ്

 

 1. ഇന്ത്യയിൽ ആദ്യമായി കമ്പോളനിയന്ത്രണം നടപ്പിലാക്കിയ ഭരണാധികാരി ആരായിരുന്നു

അലാവുദ്ദിൻ ഖിൽജി

 

 1. നായകളെ വിളിക്കാൻ ഉപയോഗിക്കുന്ന പ്രത്യേകതരം വിസിലിന്റെ പേരെന്താണ്

ഗാൾട്ടൻ വിസിൽ

 

 1. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം ഏതാണ്

ഗുരുവായൂർ

 

 1. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ സമയത്തെ അമേരിക്കൻ പ്രസിഡന്റ് ആരായിരുന്നു

റിച്ചാർഡ് നിക്‌സൺ

 

 1. ആദ്യമായി യൂറിയ കൃത്രിമമായി നിർമിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു

ഫ്രെഡറിക് വൂളർ

 

 1. അനിശ്ചിതത്വ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്

ഹൈസൻബെർഗ്

 

 1. മനുഷ്യനേത്രത്തിന്റെ ലെൻസ് അതാര്യമാകുന്ന അവസ്ഥയുടെ പേരെന്താണ്

തിമിരം

 

 1. കണ്ണിന്റെ ലെൻസിന്റെ ഇലാസ്തികത കുറഞ്ഞുവരുന്ന അവസ്ഥയുടെ പേരെന്താണ്

പ്രസ്‌ബയോപിയ

 

 1. ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം എത്രയാണ്

17

 

 1. മനുഷ്യന്റെ ത്വക്കിന്‌ നിറം നൽകുന്ന വസ്തു ഏതാണ്

മെലാനിൻ

 

 1. മനുഷ്യശരീരത്തിലെ പേശികളുടെ എണ്ണം എത്രയാണ്

639

 

 1. ഐക്യരാഷ്ട്ര സഭയ്ക്ക് ആ പേര് നിർദേശിച്ചത് ആരായിരുന്നു

ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റ്

 

 1. ലോകത്തിലെ ആദ്യ വനിതാ കംപ്യുട്ടർ പ്രോഗ്രാമർ ആരാണ്

അഡ അഗസ്റ്റ ലവ്‌ലെസ്‌

 

 1. ഇന്ത്യയിലെ നെയ്ത്തുപട്ടണം എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്

പാനിപ്പത്

 

 1. മലയാളത്തിലെ ദാർശനിക കവി എന്നറിയപ്പെടുന്നത് ആരെ

ജി ശങ്കരക്കുറുപ്പ്

 

 1. പരമവീരചക്രം രൂപകൽപ്പന ചെയ്തത് ആരാണ്

സാവിത്രി ഖാനോൽക്കർ

 

 1. ജയ്‌പൂർ കാലുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

പ്രമോദ് കരൺ സേഥി

 

 1. സുപ്രീം കോടതിയുടെ പിൻ കോഡ് എത്രയാണ്

110201

 

 1. ലോകത്തിലാദ്യമായി ജി എസ് ടി നടപ്പിൽ വരുത്തിയ രാജ്യം ഏതാണ്

ഫ്രാൻസ്(1954)

 

 1. കുസുമപുരം എന്നറിയപ്പെട്ടിരുന്ന ഇന്ത്യയിലെ സ്ഥലം ഏതാണ്

പാറ്റ്‌ന

 

 1. ഇന്ത്യയിൽ അടിമത്തം നിയമവിരുദ്ധമാക്കിയ ഗവർണർ ജനറൽ ആരായിരുന്നു

എല്ലൻബറോ പ്രഭു

 

 1. ഏറ്റവും കൂടുതൽ ജഡ്ജിമാർ ഉള്ള ഹൈക്കോടതി ഏതാണ്

അലഹബാദ് ഹൈക്കോടതി

 

 1. വൈറ്റ് വിട്രിയോൾ എന്നറിയപ്പെടുന്ന രാസപദാർത്ഥം ഏതാണ്

സിങ്ക് സൾഫേറ്റ്

 

 1. പോർച്ചുഗീസുകാരിൽ നിന്നും ബോംബെ ദ്വീപ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്വന്തമാക്കിയത് ഏത് വർഷമായിരുന്നു

1661

 

 1. ഗുജറാത്ത് വിദ്യാപീഠം സ്ഥാപിച്ചത് ആരായിരുന്നു

ഗാന്ധിജി

 

 1. ബക്സർ യുദ്ധം നടന്നത് ഏത് വർഷമായിരുന്നു

1764

 

 1. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു

ഗൗഡപാദചാര്യ

 

 1. പഴശ്ശി കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് സബ് കളക്ടർ ആരായിരുന്നു

തോമസ് ഹാർവേ ബാബർ

 

 1. ഇന്ത്യയിൽ ആദ്യമായി വോട്ടിങ് യന്ത്രം ഉപയോഗിച്ചു തിരഞ്ഞെടുപ്പ് നടത്തിയത് ഏത് സംസ്ഥാനത്താണ്

കേരളം

 

 1. കേരളത്തിൽ ജില്ലകളുടെ എണ്ണം 14 ആയത് ഏത് വർഷമാണ്

1984

 

 1. കേരളത്തിൽ സർവകലാശാല വൈസ് ചാൻസലർ പദവിയിലെത്തിയ ആദ്യ വനിത ആര്

ഡോ .ജാൻസി ജെയിംസ്

 

 1. ഈഡിപ്പസ് രാജാവ് എന്ന ഗ്രീക്ക് നാടകം എഴുതിയത് ആരാണ്

സോഫോക്ളീസ്

 

 1. രണ്ടു ഭൂഖണ്ഡങ്ങളിലായി സ്ഥിതി ചെയ്യുന്ന നഗരം ഏതാണ്

ഇസ്താംബുൾ

 

 1. ലോകത്താദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം ഏതാണ്

ഇംഗ്ലണ്ട്

 

 1. ബ്രിട്ടീഷുകാർക്ക് സൂററ്റിൽ വ്യാപാരം തുടങ്ങാൻ അനുമതി കൊടുത്ത മുഗൾ ചക്രവർത്തി ആരായിരുന്നു

ജഹാംഗീർ

 

 1. ഇന്ത്യൻ ശിക്ഷാനിയമം നടപ്പിലാക്കിയത് ഏത് വർഷമാണ്

1861

 

 1. കൃഷ്ണനാട്ടം എന്ന കലാരൂപം ആവിഷ്കരിച്ച രാജാവ് ആരായിരുന്നു

മാനവേദൻ തമ്പുരാൻ

 

 1. ശ്രീബുദ്ധൻ നിർവാണം പ്രാപിച്ച സ്ഥലം എവിടെയാണ്

കുശിനഗരം

 

 1. ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് രൂപീകരിച്ചത് ആരായിരുന്നു

റാഷ് ബിഹാരി ബോസ്

 

 1. നോബൽ സമ്മാനം നിരസിച്ച ഏക സാഹിത്യകാരൻ ആരാണ്

ജീൻ പോൾ സാർത്ര്

 

 1. ദേശീയ മാതൃസുരക്ഷാദിനം ഏത് ദിവസമാണ്

ഡിസംബർ 5

 

 1. ഖേൽ രത്ന പുരസ്‌കാരം നേടിയ ആദ്യ മലയാളി ആരാണ്

കെ എം ബീനാമോൾ

 

 1. പഹാരി ഭാഷ സംസാരിക്കുന്നത് ഏത് സംസ്ഥാനത്തെ ജനങ്ങളാണ്

ഹിമാചൽ പ്രദേശ്

 

 1. ‘ കേരളം മലയാളികളുടെ മാതൃഭൂമി ‘ എന്ന കൃതിയുടെ കർത്താവ് ആര്

ഇ എം എസ്

 

 1. പ്രസിദ്ധമായ പാതിരാമണൽ ദ്വീപ് ഏത് കായലിലാണ് സ്ഥിതി ചെയ്യുന്നത്

വേമ്പനാട്ട് കായൽ

 

 1. ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽരാജ്യം ഏതാണ്

ഭൂട്ടാൻ

 

 1. ലോക തണ്ണീർത്തടദിനം ആയി ആചരിക്കുന്നത് ഏത് ദിവസമാണ്

ഫെബ്രുവരി 2

Leave A Reply

Your email address will not be published.